‘ദേശീയ പ്രാധാന്യ’മുള്ള സ്ഥലങ്ങളുടെ പട്ടികയിലേക്ക് 20 പൈതൃക കേന്ദ്രങ്ങൾ കൂടി

ന്യൂഡല്‍ഹി: ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഇരുപത് പൈതൃക കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഹരിയാനയിലെ രാഖിർഗർഹിയിലെ രണ്ട് പുരാതന കുന്നുകളും ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന അനംഗ്ദാളുകളും ഉൾപ്പെടെ 20 പൈതൃക സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചരിത്രപരവും മതപരവുമായ സ്ഥലങ്ങളെ ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളായി പ്രഖ്യാപിക്കുന്നതിനായി കണ്ടെത്തിയോ എന്ന ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

ആന്ധ്രാപ്രദേശിലെ ചിന്തകുന്തയിലെ റോക്ക് പെയിന്‍റിംഗുകൾ, റാഡ്നാഗ് മുർഗിലെ റോക്ക് ആർട്ട് സൈറ്റ്, ഹിമാചൽ പ്രദേശിലെ കലേശ്വർ മഹാദേവ് ക്ഷേത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു.