മസ്‌കത്ത്: ഒമാന്‍ തീരത്തിന് സമീപം 24 ഇന്ത്യക്കാരുമായി യാത്ര ചെയ്യുകയായിരുന്ന എം.ടി. മാട്രിവെക്‌സ് എന്ന എണ്ണക്കപ്പലിന് തീപിടിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സമുദ്രമേഖലയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടായത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് സംഭവം. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീ പിടിച്ചതെന്ന് കപ്പലിലെ ജിവനക്കാരിലൊരാള്‍ ശബ്ദ സന്ദേശത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചെന്നാണ് പ്രാഥമിക വിവരം. ആകെ 24 ഇന്ത്യക്കാര്‍ മാത്രമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവര്‍ […]
Source link
മിസൈല്‍ ആക്രമണം?; ഹോര്‍മുസിന് സമീപം തീപിടിച്ച കപ്പലിലെ 24 ഇന്ത്യക്കാരെ പുറത്തെത്തിച്ചു
Date:





