കാസർഗോഡ്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ മൈം അവതരിപ്പിച്ചതിന് സ്കൂൾ തല കലോത്സവം നിർത്തിവെച്ച് കാസർഗോഡ് കുമ്പള ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ. പ്ലസ് ടുവിലെ ആറ് വിദ്യാർത്ഥികൾ ചേർന്നാണ് മൈം അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച മൈം രണ്ടര മിനിറ്റ് മാത്രമേ നീണ്ടു നിന്നുള്ളൂ. വിദ്യാർത്ഥികൾ മൈം പൂർത്തിയാക്കുന്നതിന് മുമ്പ് അധ്യാപകർ കർട്ടൻ താഴ്ത്തുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വാക്കേറ്റമുണ്ടായെന്നും റിപ്പോർട്ടുണ്ട്. വിദ്യാർത്ഥികൾ ഫലസ്തീന്റെ ഫ്ലാഗ് ഉൾപ്പടെ സ്റ്റേജിൽ ഉയർത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. […]
Source link
ഫലസ്തീൻ അനുകൂല മൈം അവതരിപ്പിച്ച് സ്കൂൾ വിദ്യാർത്ഥികൾ; കലോത്സവം നിർത്തിവെച്ചു
Date:





