മുടി പെട്ടന്ന് നരയ്ക്കുന്നത് പലർക്കും പ്രശ്നം തന്നെയാണ്. എന്നാൽ, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ ചായപ്പൊടിയും ബീറ്റ്‌റൂട്ടും മതി. പ്രകൃതിദത്തമായ ഡൈ തയ്യാറാക്കുന്നത് എങ്ങനെ എന്നറിയാം.
ചായപ്പൊടി – 2 സ്പൂണ്‍, ബീറ്റ്റൂട്ട് – 1 എണ്ണം, നീലയമരിപ്പൊടി – 2 സ്പൂണ്‍ എന്നിവയാണ് ഡൈ തയ്യാറാക്കാൻ ആവശ്യമായവ
read also: ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: പ്രതി വിഷം കഴിച്ച നിലയില്‍
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ് വെള്ളത്തില്‍ ചായപ്പൊടിയിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട് മിക്സിയുടെ ജാറിലിട്ട് അതിലേക്ക് തണുത്ത കട്ടൻചായ ഒഴിച്ച് അരച്ച് അരിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തില്‍ നീലയമരിപ്പൊടി എടുത്ത് അതിലേക്ക് ബീറ്റ്റൂട്ട്, തേയില വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ അടച്ച് വയ്ക്കുക.
വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടി 1 – 2 മണിക്കൂർ ഇരിക്കുക. അതിനു ശേഷം കഴുകി കളയാവുന്നതാണ്. ഉടനെ ഷാംപൂ ഉപയോഗിക്കാൻ പാടില്ല.