സർവ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനായി ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ


ജീവിതത്തില്‍ സര്‍വ്വ ഐശ്വര്യങ്ങളും സമ്പല്‍ സമൃദ്ധിയും ആഗ്രഹിക്കാത്തവര്‍ വിരളമാണ്. അതിനായി ഇഷ്ടദേവ പ്രീതി വരുത്തുന്ന നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വീടിന്റെയും ജീവിതത്തിന്റെയും ഐശ്വര്യം നശിപ്പിക്കും.

സർവ ഐശ്വര്യങ്ങളും ലഭിക്കാൻ പൂജിക്കേണ്ടത് ലക്ഷ്മി ദേവിയെയാണ്. ധനലക്ഷ്മി – ധാന്യലക്ഷ്മി – ധൈര്യലക്ഷ്മി – ശൌര്യലക്ഷ്മി – വിദ്യാലക്ഷ്മി – കീര്‍ത്തിലക്ഷ്മി – വിജയലക്ഷ്മി – രാജലക്ഷ്മി എന്നിങ്ങനെ സമ്പൽസമൃദ്ധി പ്രദാനം ചെയ്യുന്ന എട്ടു ലക്ഷ്മിമാര്‍.

ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന 5 വഴികൾ അറിയാം

1 വൃത്തിയും വെടിപ്പും

ഒരു വീടിന്റെയും ജീവിതത്തിന്റെയും വളർച്ചയ്ക്ക് പ്രധാനമായ ഒരു ഘടകമാണ് വൃത്തി. അതുകൊണ്ടു തന്നെ താമസിക്കുന്ന സ്ഥലം വീട്, ഹോസ്റ്റൽ എന്നിങ്ങനെ എവിടെയായാലും വൃത്തിയായി സൂക്ഷിക്കുക. ദീപങ്ങൾ ദിവസവും കത്തിക്കുക. വീട്ടിൽ തുളസിച്ചെടി വളർത്തുക. മഹാലക്ഷ്മിക്കു പ്രീതികരമായ കാര്യങ്ങളാണിവ. ഐശ്വര്യം നിറയാൻ ഈ കാര്യങ്ങൾ ശീലമാക്കുക.

2 നെല്ലിമരം

നെല്ലിമരത്തിന്റെ സാമിപ്യം മഹാലക്ഷ്മിയുടെ വാസസ്ഥലമായാണു കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ വീട്ടിൽ നെല്ലിമരം വളർത്തുക.

3 ശിവക്ഷേത്ര ദർശനം

പൗർണമി ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുക.

4 വിഷ്ണുവിന്റെ ചിത്രം വീട്ടിൽ

വീട്ടിൽ വാതിലിനു പുറത്തേക്കു മുഖമായി വിഷ്ണുവിന്റെ ചിത്രം വയ്ക്കുക. അനാവശ്യ ചെലവുകൾ കുറഞ്ഞ് സമ്പാദ്യം കൂടും.

5 സാധുക്കളെ സഹായിക്കുക

വ്രതവും പൂജയും ചെയ്യുന്നതിനൊപ്പം സാധുക്കളെ സഹായിക്കുക. പൂജകൾക്കൊപ്പം മറ്റുള്ളവർക്കു ചെയ്തുകൊടുക്കുന്ന സഹായങ്ങളും മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തും.