ക്യാൻസർ തടയുന്ന പ്രഭാതത്തിലെ ഈ വിശിഷ്ട വിഭവംതെക്കേ ഇന്ത്യയിൽ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് സാമ്പാർ. പ്രാതലിനൊപ്പവും ഉച്ചയ്ക്ക് ഊണിനൊപ്പവും കഴിക്കാൻ പറ്റുന്ന ഒരു ഓൾ റൗണ്ടറാണ് നമ്മുടെ സാമ്പാർ. എന്നാൽ ഇതുമാത്രമല്ല ഇന്ന് നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന കാൻസറിനെ പ്രതിരോധിക്കാനും സാമ്പാറിന് സാധിക്കും.

കാൻസർ തടയാനുള്ള സാമ്പാറിന്റെ കഴിവിനെ കുറിച്ച് മണിപ്പാൽ സർവകലാശാലയിൽ നടത്തിയ പഠനഫലം ഫാർമകൊഗ്‌നോസി മാഗസിനിലാണ് പ്രസിദ്ധികരിച്ചുവന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് സാമ്പാർ വൻ കുടലിലെ കാൻസറിനെ പ്രതിരോധിക്കും എന്ന് കണ്ടെത്തിയത്.

സുഗന്ധ വ്യഞ്ജനങ്ങളുടെയും നാരുകളടങ്ങിയ പച്ചക്കറികളുടെയും ഒരു കൂട്ടാണ് സാമ്പാർ,  മല്ലി, ഉലുവ, മഞ്ഞൾ, കുരുമുളക്, ജീരകം എന്നിവയടങ്ങിയ സാമ്പാറിന് കാൻസർ രൂപീകരണം തടയാൻ സാധിക്കുമത്രെ. മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ സാമ്പാർ ഡൈമീധൈൽ ഹൈഡ്രസിൻ ശരീരത്തിൽ രൂപപ്പെടുന്നത് തടയും. വൻ കുടലിലെ കാൻസറിന് കാരണമാകുന്ന പ്രധാന രാസ പദാർത്ഥം ഇതാണ്.