അടുക്കളയിൽ ദുർഗന്ധം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇത് പരീക്ഷിക്കൂ


ഒരു വീടിന്റെ പ്രധാന ഭാഗമാണ് അടുക്കള. എന്നാൽ, ദിവസവും പാചകം ചെയ്യുമ്പോള്‍ പലവിധത്തിലുള്ള വിഭവങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും ഗന്ധം അടുക്കളയില്‍ നിറഞ്ഞു നിൽക്കുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അതിൽ നിന്നും രക്ഷ നേടാൻ ചില മാർഗ്ഗങ്ങൾ അറിയാം.

read also: മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അതിന്റെ സ്വാഭാവിക സ്വാധീനമുണ്ടാകാം: കെ കെ ശൈലജ

അടുക്കളയില്‍ കര്‍പ്പൂരം കത്തിച്ചുവയ്ക്കുന്നത് ദുര്‍ഗന്ധമകറ്റാൻ വളരെ ഫലപ്രദമായൊരു ഉപാധിയാണ്. കുറച്ച്‌ വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേര്‍ത്ത് തിളപ്പിക്കുക. ഇത് അടുക്കളയിലാകെ അസിഡിക് ആയ ഗന്ധം പരത്തും. അല്ലെങ്കിൽ ഒരു സോസ്പാനില്‍ അല്‍പം വെള്ളമെടുത്ത് ഇതിലേക്ക് അല്‍പം കറുവപ്പട്ടയും ഗ്രാമ്പൂവും ഇട്ട് നന്നായി തിളപ്പിക്കുന്നതും ദുർഗന്ധത്തെ അകറ്റും.

അടുക്കളയിലേക്ക് നല്ലതുപോലെ സൂര്യപ്രകാശമെത്തിയില്ലെങ്കിലും ദുര്‍ഗന്ധമനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ പ്രകാശം നല്ലതുപോലെ അടുക്കളയിൽ എത്താനുള്ള സൗകര്യവും ഒരുക്കേണ്ടത് അത്യാവശ്യമാണ് .