ലക്ഷങ്ങൾ വരുമാനം!! അയക്കേണ്ടത് കാലിന്റെ ചിത്രങ്ങൾ മാത്രം, വ്യത്യസ്തമായൊരു ജോലിയെ കുറിച്ച് അറിയാം


മോഡലിംഗ് മികച്ച വരുമാനം ലഭിക്കുന്ന ജോലിയാണ്. ‘ഫൂട്ട് ഫെറ്റിഷിസം’ എന്ന് കേട്ടിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വ്യത്യസ്തമായൊരു ജോലിയെ കുറിച്ച് അറിയാം.

കാലുകളോട് ആസക്തി തോന്നുന്ന, കാലുകളോട് പ്രണയം തോന്നുന്നൊരു മാനസികാവസ്ഥയാണ് ‘ഫൂട്ട് ഫെറ്റിഷിസം’. ഇത്തരക്കാരായ ആളുകള്‍ക്ക് ആസ്വദിക്കാനായി കാലുകളുടെ ഫോട്ടോകള്‍ വേണം. ഇത് നൽകുന്ന മോഡലുകള്‍ ധാരാളമുണ്ട്. ചിത്രങ്ങൾ നൽകുന്നതിലൂടെ ലക്ഷങ്ങൾ ഇവരിൽ പലരും വരുമാനം നേടുന്നുവെന്നാണ് റിപ്പോർട്ട്.

read also: കോഴിക്കോട് കളക്ടര്‍ക്ക് മാവോവാദികളുടെ ഭീഷണി

പത്തും ഇരുപതും മുപ്പതും നാല്‍പതും ലക്ഷം വരെ കാലുകളുടെ ഫോട്ടോകള്‍ നല്‍കി ഉണ്ടാക്കുന്നവരുണ്ട് എന്നാണ് ജാം പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ സെക്സ് തെറാപ്പിസ്റ്റ് ആയ മെലിസ കുക്ക് പറയുന്നത്. ഒരു ഫൂട്ട് ഫെറ്റിഷ് വെബ്‍സൈറ്റ് നടത്തിയ സര്‍വേ പ്രകാരം ചതുരാകൃതിയില്‍ വരുന്ന കാലുകള്‍ക്കാണ് കൂടുതല്‍ തുക ആളുകള്‍ നല്‍കുന്നതെന്നും മെലിസ കുക്ക് പറയുന്നു.