എന്നും ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്‍. അതിന് പരിഹാരം കാണുന്നതിന് ചെറിയ ചില വിദ്യകൾ മാത്രം മതി. മുഖത്തെ കറുത്ത കുത്തുകളും കറുത്ത പുള്ളികളും ഇല്ലാതാക്കുന്നതിന് വേണ്ടി ഉരുളക്കിഴങ്ങും അതില്‍ അല്‍പം മഞ്ഞളും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉരുളക്കിഴങ്ങും മഞ്ഞളും.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം . ഇത് ആഴ്ചയില്‍ നാല് ദിവസം ചെയ്യേണ്ടതാണ്. മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണുന്നതാണ് ഇത്. കൂടാതെ ചര്‍മ്മത്തിലെ കരുവാളിപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉരുളക്കിഴങ്ങും മഞ്ഞളും. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
മാത്രമല്ല ചര്‍മ്മത്തിലെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ മിശ്രിതം. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്.കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മിശ്രിതമാണ് ഇത്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അകാല വാര്‍ദ്ധക്യത്തിന് പരിഹാരവും ഈ മിശ്രിതം പുരട്ടുന്നതിലൂടെ ഉണ്ടാവുന്നു.