ശനി ഭഗവാനോട് ഒരിക്കലും രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കരുത്, പകരം ചെയ്യേണ്ടത് ഇത്


ശനിദോഷമുള്ളവർ ശനി ഭഗവാനോട് ഒരിക്കലും രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കരുതെന്നാണ് വിശ്വാസം. അപ്പോൾ ശനി നമ്മളെ വിട്ടു പോകില്ല എന്ന് അറിവുള്ളവർ പറയുന്നു. പകരം ശനിദോഷം എല്ലാം മാറ്റി തരണം എന്നാണു പ്രാർത്ഥിക്കേണ്ടത്. കൂടാതെ ശനിദോഷ പരിഹാരത്തിനായി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്. ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്.

ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്ര്യം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കർമ്മങ്ങൾ, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.

കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്. വ്രതദിനങ്ങളില്‍ നെയ്യഭിഷേകം നടത്തിയാല്‍ പാപശാന്തിയ്ക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്‌ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു തിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാര്‍ച്ചനയും ശനിദോഷനിവാരണത്തിന് വിശേഷമാണ്.