പല്ലിന്റെ കേടും പോടുമെല്ലാം പലരേയും ബാധിയ്ക്കുന്ന പ്രശ്‌നമാണ്. ആയുര്‍വേദപ്രകാരവും പല്ലിന്റെ പോടുകളകറ്റാന്‍ ചില വഴികളുണ്ട്. ഗ്രാമ്പൂ ഓയില്‍, ഉപ്പ്, വെളുത്തുളളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്.
ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ ഓയില്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. ഇവയെല്ലാം ചേര്‍ത്ത് യോജിപ്പിയ്ക്കുക. ഇത് പേസ്റ്റു പോലെയാക്കണം. ഇതു പോടുള്ളിടത്തു വയ്ക്കാം.
രാവിലെയും രാത്രിയും രണ്ടു തവണ 2 മാസം അടുപ്പിച്ചിതു ചെയ്യുന്നതു പല്ലുകളിലെ പോടകലാന്‍ സഹായിക്കും. പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യും. ഇവയെല്ലാം ചേരുമ്പോള്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ടാകും. ഇതാണ് പല്ലിലെ പോടുകളെ തടയുന്നത്. പല്ലിന്റെ മാത്രമല്ല, മോണയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. വായനാറ്റമുണ്ടാക്കുന്ന ബാക്ടീരിയകളെ ഇത് കൊന്നൊടുക്കുകയും ചെയ്യുന്നു.