കാല്‍പാദങ്ങള്‍ സൗന്ദര്യമുള്ളതാക്കാൻ വീട്ടിൽ തന്നെ ഇതാ ചില വഴികൾ


മറ്റ് ശരീരഭാഗം പോലെ കാല്‍പാദങ്ങളും അഴകുള്ളതാകണം. വൃത്തിയായി ഇരിക്കണം. നിങ്ങളുടെ കാല്‍പാദങ്ങള്‍ സൗന്ദര്യമുള്ളതാക്കാൻ വീട്ടില്‍ തന്നെ വഴികളുണ്ട്.

ചെറുനാരങ്ങ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ കാലുകള്‍ക്ക് നിറം ലഭിക്കും.

രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കാലില്‍ പുരട്ടി പത്ത് മിനിട്ട് മസാജ് ചെയ്യുക. അതിനുശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക.

ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നു മിനിറ്റ് മസാജ് ചെയ്തതിനു ശേഷം അഞ്ചു മിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം, ഒലിവ് ഓയില്‍ കാലില്‍ തേക്കുക. ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം, നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.