കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നത്. എന്നാല്‍, ഇതു സൗന്ദര്യ പ്രശ്‌നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്‌നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ കറുപ്പ്.
ആര്‍ത്തവത്തിനു മുമ്പു ചില സ്ത്രീകളില്‍ കണ്‍തടങ്ങളില്‍ കറുപ്പുണ്ടാകും. ചിലര്‍ക്ക് ഈ ഭാഗത്തെ രക്തകുഴലുകള്‍ വികസിക്കുന്നതു മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരക്കാര്‍ ഉറങ്ങുമ്പോള്‍ തല അല്‍പ്പം ഉയര്‍ത്തിവെച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. വിറ്റാമിന്‍ സി, കെ, അയണ്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചാല്‍ സാധാരണ കണ്‍തടങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് മാറും.
Read Also : കാളിദാസ് ജയറാമും താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു
വെള്ളം കുടിക്കാതിരിക്കുക, മദ്യപാനം, പുകവലി എന്നിവ കറുപ്പിന് കാരണമാകും. ഉറക്കകുറവു മൂലവും ഇങ്ങനെ സംഭവിക്കാം. ഈ സഹചര്യങ്ങളില്‍ തുടര്‍ച്ചയായി ഉറങ്ങിയാല്‍ കറുപ്പ് മാറും.
കുറഞ്ഞ കാലം കൊണ്ടാണു കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാകുന്നതെങ്കില്‍ സൂക്ഷിക്കുക. കിഡ്‌നി പ്രശ്‌നം, അലര്‍ജി എന്നിവയാകാം ഈ കറുപ്പിന്റെ കാരണം.