പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്
പലപ്പോഴും പ്രായം കൂടുന്നത് പലരുടേയും മനസ്സില്‍ ഉണ്ടാക്കുന്ന ആധി ചില്ലറയല്ല. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. പ്രായമാവുന്നത് ആരോഗ്യത്തേയും തളര്‍ത്തുന്നു. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ഉള്ള തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. പ്രായമാകുന്നത് തന്നെയാണ് എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. പ്രായം കുറക്കുന്നതിന് വേണ്ടിയും അതിന്റെ ഭാഗമായുണ്ടാവുന്ന പല അവസ്ഥകള്‍ക്ക് പകരം കാണുന്നതിന് വേണ്ടിയും ശസ്ത്രക്രിയ വരെ നടത്തുന്നവരുണ്ട്.
എന്നാല്‍ ഇനി ഇത്തരം അവസ്ഥകളെ നമുക്ക് പ്രകൃതിദത്ത വഴികളിലൂടെ തന്നെ ഇല്ലാതാക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല ചര്‍മസംരക്ഷണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കാരറ്റ്. പ്രായമാവുന്നു എന്ന ടെന്‍ഷനെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.രണ്ട് കാരറ്റ് നല്ലതു പോലെ കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേര്‍ക്കണം. മധുരം വേണം എന്നുള്ളവര്‍ക്ക് ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്.
ഒരു നാരങ്ങയുടെ നീരും ഇതിലേക്ക് ചേര്‍ക്കണം. കാരറ്റും ഇഞ്ചിയും നല്ലതു പോലെ അടിച്ചെടുത്ത് അതിലേക്ക് പഞ്ചസാര ചേര്‍ക്കണം. ഇതിലേക്ക് അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കാവുന്നതാണ്. ഇത് ഒരിക്കലും അരിച്ചെടുത്ത് കഴിക്കരുത്. കാരണം ഇതിലുള്ള പോഷകങ്ങളും നാരുകളും എല്ലാം അതിലൂടെ നഷ്ടപ്പെടുന്നു. അതുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. ഇത് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രായം ഒരു വില്ലന്‍ തന്നെയാണ്.
അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും കാരറ്റ് ജ്യൂസ് ഒരു ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് തന്നെ അത് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ് ശരീരത്തില്‍ വരുത്തുന്ന മാറ്റം. അകാല വാര്‍ദ്ധക്യം എന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്.മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. രണ്ട് ദിവസം അടുപ്പിച്ച് കുടിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. ശരീരത്തില്‍ അമിത കൊഴുപ്പ് ഉള്ളത് പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്നത്.
കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും പലപ്പോഴും ഇത്തരം കൊഴുപ്പുകള്‍ നമ്മളെ വലക്കുന്നത്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ദിവസവും ഇത് കഴിക്കുക, നാരങ്ങ നീര് കൂടി മിക്‌സ് ചെയ്തത് കൊണ്ട് ഇത് അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.മുഖത്തെ ചുളിവുകള്‍ പ്രായമാവുന്നു നിങ്ങള്‍ക്ക് എന്നതിന്റെ ലക്ഷണമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.
അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കാരറ്റ് സഹായിക്കുന്നു. കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് എന്നും ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യം മാത്രമല്ല ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ആക്കി നിര്‍ത്തുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും കാരറ്റ് ജ്യൂസ് ശീലമാക്കാം.