ഏരീസ് (Arise – മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ഇന്ന് മേട രാശിക്കാർക്ക് തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ആകർഷണവും അനുഭവപ്പെടും. കൂടാതെ നിലവിലുള്ള ബന്ധം ദൃഢമാകാനുള്ള സാഹചര്യവും ഈ ദിവസം നിലനിൽക്കുന്നുണ്ട്. അവിവാഹിതർക്ക് ഇപ്പോൾ ഒരു പുതിയ ബന്ധം വന്നുചേരാനുള്ള സാധ്യതയും ഉണ്ട്. അതേ സമയം ഇന്ന് നിങ്ങളുടെ സൗഹൃദങ്ങളിൽ സത്യസന്ധത പുലർത്താൻ ശ്രമിക്കുക. വിശ്വസ്തതയിലും സത്യസന്ധതയിലും ആണ് കൂടുതൽ ശക്തമായ ബന്ധങ്ങൾ ഉണ്ടാകുന്നത് എന്നും നിങ്ങൾ ഇന്ന് ഓർക്കേണ്ടതാണ്. കൂടാതെ ഈ ദിവസം സാമ്പത്തിക പുരോഗതിക്കുള്ള അപ്രതീക്ഷിത സാധ്യതകളും നിങ്ങൾക്ക് മുന്നിൽ തെളിയും. ഇന്ന് സ്വയം പരിചരണത്തിനും ആരോഗ്യത്തിനും നിങ്ങൾ മുൻഗണന നൽകേണ്ടതുണ്ട്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 21, ഭാഗ്യ നിറം വെള്ളി നിറം, ഒരു ചുവന്ന പവിഴകല്ലാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം