രാവിലെ ഉണർന്നാൽ ഉടൻ ചൂട് ചായ കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഇത് ശരീരത്തിന് അത് നല്ലതല്ലെന്ന് റിപ്പോർട്ട്. പൊതുവെ ഗ്യാസ് പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് രാവിലത്തെ ചായ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
READ ALSO: 25,000 രൂപ പിഴ ഈടാക്കി: കണ്ണൂരിൽ പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമം
രാവിലെ ചായ കുടിക്കുന്നതിലൂടെ ചിലരില്‍ അസിഡിറ്റി, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളുണ്ടാകാനും കാരണമാകും. ചായയില്‍ അടങ്ങിയിട്ടുള്ള ‘ടാന്നിന്‍’ വയറ്റിനുള്ളില്‍ ദഹനരസം ഉണ്ടാക്കും. ഭക്ഷണമൊന്നും കഴിക്കാത്തപക്ഷം വെറുംവയറ്റില്‍ ഇങ്ങനെ ദഹനരസം ഉത്പാദിപ്പിക്കപ്പെടുന്നത് ഗ്യാസിനും അസിഡിറ്റിക്കുമെല്ലാം കാരണമാകുമെന്നാണ് പഠനം പറയുന്നത്.
ഉറക്കമെഴുന്നേറ്റയുടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. പതിയെ ലഘുഭക്ഷണം എന്തെങ്കിലും കഴിക്കാം. ഇതിനും അല്‍പനേരം കൂടി കഴിഞ്ഞ ശേഷം ചായ കുടിക്കുന്നത് നല്ലതാണ്.
ശാരീരിക പ്രശ്നങ്ങളെ സംബന്ധിച്ച കൂടുതൽ അറിവുകൾക്ക് മികച്ച ഒരു ഡോക്ടറുടെ സേവനം തേടുന്നത് അനുയോജ്യം.