കാപ്പിപ്പൊടി നമ്മള്‍ കുപ്പിയിലിട്ട് സൂക്ഷിക്കുമ്പോള്‍ അത് കട്ട പിടിക്കുന്നത് സ്വാഭാവികമാണ്. കുപ്പി എത്ര നന്നായി അടച്ചാലും കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ കാപ്പിപ്പൊടി കട്ടപിടിച്ച് കുപ്പിയില്‍ നിന്നും എടുക്കാന്‍ പറ്റാത്ത സാഹ്യചര്യത്തിലാകും.
എന്നാല്‍ ചെറിയ ഒരു പൊടിക്കൈ പരീക്ഷിച്ചാല്‍ കാപ്പിപ്പൊടി ഇനിമുതല്‍ കട്ടകെട്ടാതെയിരിക്കും. കാപ്പിപ്പൊടി ചില്ലു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കട്ടപിടിക്കുന്നതു ഒഴിവാക്കാം. പൊതുവേ കാപ്പിപ്പൊടി നമ്മള്‍ ഫ്രിഡ്ജിലൊന്നും സൂക്ഷിക്കാറില്ല.
ഇനിമുതല്‍ കാപ്പിപ്പൊടി ചില്ലു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു നോക്കൂ. എത്രനാള്‍ വേണമെങ്കിലും കട്ടപിടിക്കാതെ കാപ്പിപ്പൊടി നമുക്ക് ഉപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് പരിചയമുള്ളവരോട് കൂടി ഈ അടുക്കള രഹസ്യം പറഞ്ഞുകൊടുക്കണം.