മുഖത്തെ ചെറിയ പാടുകള്‍ പോലും ചിലരെ ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ ഇത്തരം കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ് പാക്കുകള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…
ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 – 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഒരു ആഴ്ച ഈ പാക്ക് പതിവായി ഉപയോഗിക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
ഒരു ടേബിള്‍ സ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളരിക്ക നീരും നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇതും മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.