Numerology August 3 | കൃത്യനിഷ്ഠ പാലിക്കുന്നവരും മികച്ച പ്രാസംഗികരുമായിരിക്കും; ജന്മസംഖ്യ രണ്ടിന്റെ സ്വഭാവഗുണങ്ങള്‍ ഇതൊക്കെയാണ്
ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, ഖുശ്ബന്ത് സിങ്, മഹാത്മാഗാന്ധി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളുടെയെല്ലാം ജന്മസംഖ്യ രണ്ടാണ്. ചന്ദ്ര ഭഗവാന്റെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് രണ്ട്. സമൂഹത്തില്‍ പ്രശസ്തി നേടാൻ സാധ്യതയുള്ളവരാണ് ഈ ജന്മസംഖ്യയിൽ ജനിച്ചവർ. ആളുകളുമായി വൈകാരികമായ ബന്ധമുണ്ടാക്കുന്നതിനും പൊതുജനമധ്യത്തില്‍ മികച്ച പ്രാസംഗികരായി മാറുന്നതിനും ഈ നമ്പര്‍ സ്വാധീനം ചെലുത്തുന്നു.
ഭാഗ്യ ദിനം – തിങ്കളാഴ്ച
ഭാഗ്യ നിറങ്ങള്‍ – വെളുപ്പ്, നീല
ഭാഗ്യ സംഖ്യകള്‍ – രണ്ട്, ആറ്
ഗുണങ്ങള്‍
സ്വയം അച്ചടക്കം പാലിക്കുന്നവരായിരിക്കും ഈ ജന്മസംഖ്യയുള്ളവര്‍. കൃത്യനിഷ്ഠ പാലിക്കുന്നവരും ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കുന്നവരുമായിരിക്കും ഇവര്‍. ഉത്സാഹഭരിതരും കാര്യങ്ങള്‍ പ്രതിബദ്ധതയോടെ നിര്‍വഹിക്കുന്നവരുമായിരിക്കും ഈ ജന്മസംഖ്യയിലുള്ളവര്‍. മികച്ച ആശയവിനിമയശേഷിയുള്ള ഇവര്‍ ആളുകളുമായി വൈകാരികമായ അടുപ്പം സൂക്ഷിക്കാനും മിടുക്കരായിരിക്കും. നിഷ്‌കളങ്കരും ദയാവായ്പുള്ളവരുമാണ് ഇവര്‍. പൂര്‍ണമായും ഇണങ്ങുന്ന സ്വഭാവമുള്ള ഇവര്‍ ആത്മീയ കാര്യങ്ങളിലും തത്പരരായിരിക്കും. എവിടെപ്പോയാലും പെട്ടെന്ന് സുഹൃത്തുക്കളെയുണ്ടാക്കാനും ഇവര്‍ മിടുക്കരായിരിക്കും.
സൂക്ഷിക്കേണ്ട കാര്യങ്ങള്‍
ചിലപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. വികാരങ്ങള്‍ ഇവരുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം. ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ അഭിമുഖീകരിക്കേണ്ടി വരും. മിക്കപ്പോഴും ഇവരുചെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. വിമര്‍ശന സ്വഭാവമുള്ള ഇവരുടെ ബന്ധങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. അതിനാല്‍ കരുതല്‍ ആവശ്യമാണ്.
അനുകൂലമായ തൊഴില്‍മേഖലകൾ
പാലുമായി ബന്ധപ്പെട്ട മേഖല, ലിക്വിഡ് ഇന്‍ഡസ്ട്രി, കെമിക്കലുകള്‍, അഭിനയം, നിയമം, സ്‌പോര്‍ട്‌സ്, ഡിറ്റക്ടീവ് ഏജന്‍സി, വിതരണമേഖല, വെള്ളം, ഐസ്‌ക്രീം, എണ്ണ ശുദ്ധീകരണശാല, പെട്രോള്‍ മേഖലകള്‍ എന്നിവയില്‍ ഇവര്‍ ശോഭിക്കും.
പരിഹാരം
1. ആശ്രമത്തിലോ കന്നുകാലികള്‍ക്കോ പാല്‍ ദാനം ചെയ്യുക
2. എല്ലാ തിങ്കളാഴ്ചകളിലും ശിവഭഗവാന് പാലും പഞ്ചസാരയും അഭിഷേകം ചെയ്യുക
3. ചെറിയ സംരംഭങ്ങളുമായോ സ്റ്റാര്‍ട്ടപ്പുമായോ ചേര്‍ന്ന് പ്രവര്‍ത്തിക്കുക. നിങ്ങളുടെ പേര് ബ്രാന്‍ഡിന്റെ പേരായി നല്‍കുക
4. മൊബൈല്‍ നമ്പറിന്റെ ആകെ തുക ആറ് ആയിരിക്കാൻ ശ്രദ്ധിക്കുക.
5 ചന്ദ്ര മന്ത്രം ഉരുവിടുകയും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് ചന്ദ്രചക്രം പിന്തുടരുകയും ചെയ്യുക.
6. മത്സ്യമാംസാദികള്‍, മദ്യം, പുകയില, മൃഗങ്ങളുടെ തൊലി, തുകല്‍ എന്നിവ ഒഴിവാക്കുക