ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ആഹാര പദാര്‍ത്ഥമായാണ് വെളുത്തുള്ളിയെ ആയുര്‍വേദത്തില്‍ കണക്കാക്കുന്നത്. നമ്മുടെ അടുക്കളയില്‍ കിട്ടുന്ന ഏറ്റവും ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി. 7000 വര്‍ഷങ്ങളായി കറികള്‍ക്ക് രുചി കൂട്ടാനും ഔഷധമായും നമ്മള് വെളുത്തുള്ളിയെ ഉപയോഗിക്കുന്നു. വെളുത്തുള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങള്‍ അറിയാം.
1. വെളുത്തുള്ളിയിട്ട് വെള്ളം തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് ദിവസവും ഈ ലായനി 3 ടീസ്പൂണ്‍ കുടിക്കുക. മൂലക്കുരു, മലബന്ധം, ചെവിവേദന, തൊണ്ടവേദന, ന്യൂമോണിയ, ചുമ, കൊളസ്ട്രോള്‍ എന്നിവയില്‍ നിന്നുള്ള മോചനത്തിനായി വെളുത്തുള്ളി ലായനി ഉപയോഗിക്കുന്നു.
2. കിടക്കുന്നതിനു മുന്‍പ് ഓറഞ്ച് ജൂസിനൊപ്പം വെളുത്തുള്ളി കഴിക്കുന്നത് ശരീരവേദനക്ക് നല്ലതാണ്.
3. ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും പക്ഷാഘാതത്തില്‍ നിന്നും രക്ഷിക്കാനും വെളുത്തുള്ളിയുടെ ഉപയോഗം കൊണ്ട് കഴിയും.
4. വയറിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും.
5. പ്രതിരോധശക്തി കൂട്ടാന്‍ ഏറ്റവും നല്ല മരുന്നാണ് വെളുത്തുള്ളി.