കിഡ്‌നി സ്റ്റോണിന് പരിഹാരം കാണാൻ കാപ്പിയും നാരങ്ങ നീരും

എന്നും രാവിലെ ഒരു കാപ്പി പതിവുള്ളവരാണ് നമ്മളില്‍ പലരും. എന്നാൽ, കാപ്പിയിൽ നാരങ്ങാനീര് ചേർത്ത് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല. നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്‍കുന്ന ഒന്നാണ്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളേയും കരളിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

കാപ്പിയും നാരങ്ങ നീരും കഴിയ്ക്കുന്നത് കരളിനെ സംരക്ഷിക്കുന്നു. കരളിലുള്ള വിഷവസ്തുക്കളെയെല്ലാം പുറന്തള്ളാന്‍ ഇത് സഹായിക്കും.

കിഡ്‌നി സ്റ്റോണിന് പരിഹാരം കാണാനും കാപ്പിയും നാരങ്ങാനീരും സഹായിക്കുന്നു. കൂടാതെ, മൈഗ്രെയ്‌നെ അകറ്റാനും ഈ കാപ്പിക്ക് കഴിവുണ്ട്. എന്നാൽ, മൈഗ്രെയ്ൻ ഉള്ളവർ കാപ്പിക്ക് മധുരം ഇട്ട് കഴിക്കരുത്. കാപ്പി അതിന്റെ കയ്‌പ്പോട് കൂടിയാണ് കുടിയ്‌ക്കേണ്ടത്.