കാസര്‍കോട്: കാസര്‍കോട് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പ് കടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. അധ്യാപികയുടെ കാലിനാണ് പാമ്പ് കടിയേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.