കശാപ്പിനെത്തിച്ച കാള ലോറിയില്‍ നിന്നും ചാടി വിരണ്ടോടി: വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ചു, കാറിന്റെ ചില്ല് തകര്‍ത്തു
പുനലൂർ : കശാപ്പിനായെത്തിച്ച കാള ലോറിയില്‍ നിന്നും ചാടി വിരണ്ടോടി. റോഡിലൂടെ നടന്നുവന്ന 14-കാരനെ ഇടിച്ചുതെറിപ്പിച്ച കാള റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിനുമുകളിലൂടെ ഓടി മുൻഭാഗത്തെ ചില്ലും തകർത്തു.
പുനലൂർ ചൗക്കയില്‍ സെന്റ് ഗോരേറ്റി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ശനിയാഴ്ച രണ്ടരയോടെ ട്യൂഷൻ സെന്ററില്‍ നിന്നും മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
read also: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഒന്നും സംഭവിക്കില്ല: മുകേഷ്
അപ്രതീക്ഷിതമായാണ് കാള ലോറിയില്‍ നിന്നിറങ്ങി ഓടിയത്. നാട്ടുകാരില്‍ ചിലർ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പോലീസും അഗ്നിശമനസേനയും കൂടി സ്ഥലത്തെത്തി കാളയെ പിടികൂടി.