തൃപ്പൂണിത്തുറ: പിറന്നാളാഘോഷത്തിനായി എരൂര്‍ ഭാഗത്തെ കടയില്‍നിന്നു വാങ്ങിയ ബലൂണില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം. ‘ഐ ലൗവ് പാകിസ്താന്‍’ എന്ന് ഇംഗ്ലീഷിലാണ് രേഖപ്പെടുത്തിയിരുന്നത്. എരൂര്‍ സ്വദേശി ഗിരീഷ് കുമാറിന്റെ പരാതിയില്‍ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബലൂണില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം കണ്ടതോടെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് കട അടച്ചു. മകന്റെ പിറന്നാളാഘോഷത്തിനായി ഗിരീഷ് കുമാര്‍ തിങ്കളാഴ്ച രാത്രിയാണ് കടയില്‍ നിന്ന് ബലൂണുകള്‍ വാങ്ങിയത്. വെളുത്ത നിറത്തിലുള്ള ബലൂണിലായിരുന്നു പാക് അനുകൂല മുദ്രാവാക്യമുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ബലൂണ്‍ കണ്ടെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കടയുടെ മുന്നിലേക്ക് മാര്‍ച്ച് നടത്തി.