സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍: സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത്


തിരുവനന്തപുരം: സിപിഎം 24-ാം പാർട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യം തമിഴ്നാട്ടിലെ മധുരയില്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.  സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചുനടക്കും. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബർ, ഒക്ടോബർ മാസത്തിലും ഏരിയ സമ്മേളനം നവംബറിലും നടക്കും. ജില്ലാസമ്മേളനം ഡിസംബർ, ജനുവരി മാസത്തിലും നടത്തും.

read also: തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, ചില്ല് പൊട്ടി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ നല്‍കിയതായും പാർട്ടി ഫണ്ട് പിരിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം കൈമാറാനാണ് ആഹ്വാനം ചെയ്യുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി