പിന്‍ സീറ്റിലായിരുന്നതിനാല്‍ കാര്യങ്ങള്‍ തനിക്ക് വ്യക്തമായില്ല, ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് അറിയില്ല: സുബിന്‍


തിരുവനന്തപുരം : ഡ്രൈവര്‍ യദു മേയര്‍ ആര്യാ രാജേന്ദ്രന് നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്ക് അറിയില്ലെന്ന് ബസിലെ കണ്ടക്ടറായിരുന്ന സുബിൻ മൊഴി നൽകി. പിന് സീറ്റിൽ ആയതിനാൽ താന്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് കണ്ടക്ടറുടെ മൊഴി. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തോയെന്ന് അറിയില്ലെന്നും പൊലീസിനോട് സുബിന്‍ വെളിപ്പെടുത്തി.

read also: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: ആദ്യം പാലക്കാട്, മലപ്പുറം ജില്ലകളിൽ, നിയന്ത്രണം രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

ബസ് സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ച്‌ തടഞ്ഞപ്പോള്‍ മാത്രമാണ് സംഭവങ്ങള്‍ താൻ അറിയുന്നതെന്നും സുബിൻ പറഞ്ഞു. സംഭവം ഉണ്ടായ ദിവസം അര്‍ദ്ധരാത്രിയോടെ കണ്ടക്ടര്‍ തന്നെ ഫോണില്‍ വിളിച്ച്‌ ഉണ്ടായ കാര്യം പറഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഡി വൈ എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും എം പിയുമായ എ എ റഹിം പറഞ്ഞിരുന്നു.