സഹകരണബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് വിഷംകഴിച്ച ഗൃഹനാഥൻ മരിച്ചു: അന്ത്യം മകളുടെ വിവാഹം നടക്കാനിരിക്കെ


തിരുവനന്തപുരം: സഹകരണബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിൽ മനംനൊന്ത് വിഷംകഴിച്ച ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55) ആണ് മരിച്ചത്.

അടുത്തയാഴ്‌ച തോമസിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി ആയിരുന്നു പണം ആവശ്യപ്പെട്ടത്.പെരുമ്പഴുതൂർ സഹകരണ ബാങ്കിലാണ് തോമസ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചത്. മൂന്നുമാസത്തിലേറെ ഈ തുക ലഭിക്കാനായി തോമസ് ബാങ്കിൽ കയറിയിറങ്ങി.

ബാങ്കിൽ നിന്നും കൂടുതൽ കാലതാമസം പറഞ്ഞതോടെ കഴിഞ്ഞ മാസം 19 ന് ആണ് തോമസ് വിഷം കഴിച്ചത്. ഇന്ന് പുലച്ചെയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.