ശക്തമായ വേനൽ മഴ: ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, ദേശീയ പാതയിൽ വെള്ളക്കെട്ട്


കൊല്ലം: ജില്ലയിലാകെ ഇടിമിന്നലോടുകൂടി ശക്തമായ വേനൽ മഴ. ഇടിമിന്നലിൽ ഒരാൾ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ​കൊല്ലം ചിറ്റുമല ഓണമ്പലത്താണ് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.

read also: വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

കനത്ത മഴയിൽ നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ വെള്ളക്കെട്ട് ഉണ്ടായി. വർക്കലയിൽ ഇടിമിന്നലിൽ ഒരു വീട് തകർന്നു. വര്‍ക്കല കല്ലുവാതുക്കൽ നടയ്ക്കലിലാണ് സംഭവം. നടയ്ക്കല്‍ വസന്തയുടെ വീട്ടിലാണ് ഇടിമിന്നൽ അപകടം വിതച്ചത്. കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.