ഗര്‍ഭസ്ഥശിശു മരിച്ചു, ഗർഭിണിയായ 26കാരി ചികിത്സയ്ക്കിടെ മരിച്ചു


കോഴിക്കോട്: ഏഴു മാസം ഗർഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരണപ്പെട്ടത്.

പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസമാണ് സ്വാതിയെ മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കിടെ ഗർഭസ്ഥ ശിശു മരിച്ച വിവരം അറിഞ്ഞതോടെ ഉടൻ തന്ന ലേബർ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാൻ നീക്കം നടത്തി. രാത്രിയോടെ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു.

read also: ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക രാജ്യഭാവിക്ക് അനിവാര്യം, തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ തുടരാൻ പിഡിപി

കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചെന്നാണ് വിവരം. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ് സ്വാതി.