കായംകുളം : കോൺഗ്രസ് ജാഥയ്ക്കിടെ മഹിളാ കോൺഗ്രസ് നേതാവിനെ തള്ളി മാറ്റി മുൻ കെപിസിസി സെക്രട്ടറി കറ്റാനം ഷാജി.
കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ കെഎസ്ആർടിസി ബസ് സ്റ്റേഷൻ മാർച്ചിനിടയിൽ ആയിരുന്നു സംഭവം.
കോൺഗ്രസ് പതാകയുമായി ജാഥയുടെ മുൻനിരയിൽ ഉണ്ടായിരുന്ന മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സിന്ധു രവിയെ ആണ് കെപിസിസി മുൻ സെക്രട്ടറി കറ്റാനം ഷാജി തള്ളി മാറ്റിയത്. ഇതിനെതിരെ കോൺഗ്രസിൽ തന്നെ ഉയരുന്നുണ്ട് .
വ്യക്തിവിരോധത്തിന്റെ പേരിൽ കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച സൈനികനെ പീഡനക്കേസിൽ കുടുക്കി 55 ദിവസം ജയിലിൽ അടച്ച സംഭവത്തിൽ
കറ്റാനം ഷാജിയുടെ പേര് ഉയർന്നു കേട്ടിരുന്നു.അന്ന് പൊലീസും രാഷ്ട്രീയ നേതാക്കളും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിൽ ഒരു ധീര സൈനികന് 55 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നു. അന്ന് സൈനികന്റെ ഭാര്യ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. കെപിസിസി നേതാവ് കറ്റാനം ഷാജിയുടെ പേര് പ്രതി പട്ടികയിൽ വന്നിരുന്നു എങ്കിലും
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കറ്റാനം ഷാജി ക്കെതിരെ കേസെടുക്കാൻ പോലീസ് ഭയപ്പെട്ടിരുന്നു.
മുൻ കോൺഗ്രസ് നേതാവ് ശോഭന ജോർജും കറ്റാനം ഷാജിക്കെതിരെ പരാതി നൽകിയിരുന്നു. ആ കേസും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.