വലിയതുറ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടത്തറ ബീമാപ്പള്ളി ചെറിയതുറ വേപ്പിന്മൂട് കോളനിയില്‍ ജഗന് (24) ആണ് പിടിയിലായത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ന് കൊച്ചുതോപ്പിലെ ഒരു വീടിന്റെ മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ഫോണ്‍ മോഷ്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. ശബ്ദംകേട്ട് വീട്ടുമട ഉണര്‍ന്നതോടെ മോഷ്ടാവ് ഫോണുമായി രക്ഷപ്പെടുകയായിരുന്നു.
Read Also : തൃഷയെ റേപ്പ് ചെയ്യാൻ പറ്റിയില്ലെന്ന് മൻസൂർ അലി ഖാൻ; തൃഷയ്ക്ക് പിന്നാലെ രൂക്ഷ പ്രതികരണവുമായി ലോകേഷ് കനകരാജും മാളവികയും
വീട്ടുടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.