ഫോൺ മൂലം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്ന രീതി: തൃശൂരിൽ മധ്യവയസ്കൻ പിടിയിൽ


തൃശൂർ: അനധികൃതമായി മ​ദ്യവിൽപന നടത്തിയ മധ്യവയസ്കൻ പിടിയിൽ. അൻപത്തിനാലുകാരനായ തൃശൂർ ‌തെക്കുംകര നമ്പ്യാട്ട് സുനിൽ കുമാർ ആണ് പിടിയിലായത്. ഇയാളെ ഫോണിൽ വിളിച്ചാൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്നതാണ് രീതി.ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ വലയിലാക്കിയത്.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മേഖലയിൽ അനധികൃത മദ്യം വ്യാപകമാണെന്ന പരാതിയിൽ പോലീസ് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ കുടുക്കിയത്. ഒൻപത് കുപ്പി മദ്യവുമായാണ് ഇയാൾ പിടിയിലായത്. പിടികൂടിയതിന് ശേഷവും പ്രതിയുടെ ഫോണിലേക്ക് ആവശ്യക്കാർ വിളിക്കുന്നുണ്ടായിരുന്നു.