കേരള ടൂറിസത്തിന്റെ ചരിത്രവുമായി മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പുസ്തകം: അവതാരിക മോഹൻലാല്‍


സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന ഗ്രന്ഥത്തിനാണ് മോഹൻലാൽ അവതാരിക എഴുതിയിരിക്കുന്നത്. അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ ഉൾകൊള്ളുന്ന കൃതിയാണ് ഇതെന്ന് മോഹന്‍ലാല്‍ ആമുഖത്തിൽ പറയുന്നു.

READ ALSO: ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു, ഒരു കുഞ്ഞുണ്ട്, അവർ ഇപ്പോൾ ഇവിടെ ഇല്ല: വേർപിരിയലിനെക്കുറിച്ച് ഷൈൻ

മുഹമ്മദ് റിയാസിന്‍റെ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമി പുസ്തകത്തിന്‍റെ ആദ്യ പ്രതി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റും എഴുത്തുകാരനുമായ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

പന്ത്രണ്ട് അധ്യായങ്ങളുള്ള ഈ പുസ്തകത്തില്‍ ടൂറിസം രംഗത്തെ കേരളത്തിന്‍റെ നേട്ടങ്ങളും കൊവിഡിനു ശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും പ്രതിപാദിക്കുന്നു.