ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതരരോഗമെന്ന് വ്യാജപ്രചരണം, നിയമ നടപടിയെന്ന് ഹരിശങ്കര്‍ ഐപിഎസ്
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതര രോഗം ബാധിച്ച് അവശനിലയിലാണെന്ന് വ്യാജപ്രചരണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാജപ്രചരണം കൊഴുക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ഹരിശങ്കര്‍ ഐപിഎസ് രംഗത്ത് എത്തി.
സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കര്‍ ഐപിഎസ് വ്യക്തമാക്കി. ഫേസ്ബുക്കിലും യുടൂബിലും തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. വൈകിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന രീതിയാണിതെന്നും വ്യാജ പ്രചാരണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.