ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്:പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: പാലോട് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മാതാവ് എസ്ത(60)യെ ആണ് യുവാവ് വെട്ടി പരിക്കേൽപ്പിച്ചത്. എസ്തയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച വെള്ളനാട് സ്വദേശി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read Also : ലോട്ടറി വകുപ്പിലാകെ തട്ടിപ്പ്: ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്ത് മധ്യവയസ്കൻ, പ്രിന്ററും ഉൾപ്പെടെ നശിപ്പിച്ചു
പാലോട്കരിമന്കോട് ലക്ഷം വീട് കോളനിയില്‍ രാത്രി ഒൻപതിനായിരുന്നു സംഭവം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന പ്രകൃതമാണ് ഷിബുവിനെന്ന് പൊലീസ് പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിബുവിന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയാനെത്തിയ എസ്തയുടെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ വാടക വീട്ടിലെത്തി ഷിബു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നിലവിൽ ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)