ശാരീരികാസ്വാസ്ഥ്യം: എം.കെ മുനീർ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കണ്ണൂർ: മുസ്ലീം ലീഗ് നിയമസഭ കക്ഷി ഉപനേതാവും എംഎൽഎയുമായ എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രാവിലെയോടെയായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മുസ്ലീം കോഓഡിനേഷൻ ജില്ലാ കമ്മിറ്റി ചേംബർ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനായി കണ്ണൂരിൽ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുനീർ പരിപാടി റദ്ദാക്കി. കുറച്ച് നാളത്തേയ്ക്ക് അദ്ദേഹത്തിന് ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചുവെന്നാണ് വിവരം.