പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ


ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. ഓച്ചിറ സ്വദേശി രാഹുൽ, കൊല്ലം സ്വദേശി രാജേഷ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

ഓച്ചിറ സ്വദേശിനിയായ പതിനേഴുകാരിയെ വൈഫൈ കണക്ഷൻ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇവർ തട്ടിക്കൊണ്ടു പോയത്. കാറിൽ തട്ടിക്കൊണ്ടു പോയി കായംകുളം ബോട്ട് ജെട്ടിക്ക് സമീപത്ത് വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു.