ഉദയംപേരൂർ: ക്രെയിൻ സർവീസ് ജീവനക്കാരെ ആക്രമിച്ച് പണവും ഫോണും കവർന്ന മൂന്നുപേർ പൊലീസ് പിടിയിൽ. ഉദയംപേരൂർ കാരപ്പറമ്പ് ഈലുകാട് വീട്ടിൽ ശ്രീരാജ് (29), കൊച്ചുപള്ളി ഉപ്പൂട്ടിപ്പറമ്പിൽ വീട്ടിൽ കിരൺ (30), സൗത്ത് പറവൂർ തട്ടാംപറമ്പ് വീട്ടിൽ സനൂപ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉദയംപേരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. കൊച്ചുപള്ളിയിലെ അലോക് ക്രെയിൻ സർവീസിലെ ജീവനക്കാർ താമസിച്ചിരുന്ന മുറിയിൽ അതിക്രമിച്ച് കയറിയ പ്രതികൾ ബിയർ കുപ്പികൊണ്ട് ജീവനക്കാരെ മാരകമായി മർദിച്ച് 7200 രൂപയും 52000 രൂപ വിലയുള്ള മൊബൈൽ ഫോണും കവരുകയും ഉപകരണങ്ങൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
ജീവനക്കാർ മുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.