വാ​ക​ത്താ​ന​ത്ത് കാ​ർ ക​ത്തി അപകടം: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു


കോ​ട്ട​യം: വാ​ക​ത്താ​ന​ത്ത് കാ​ർ ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​ഗൃ​ഹനാഥൻ മ​രി​ച്ചു. വാ​ക​ത്താ​നം പാ​ണ്ട​ൻ​ചി​റ സ്വ​ദേ​ശി സാ​ബു (57) ആ​ണ് മരിച്ചത്.

ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് മ​രണം സംഭവിച്ചത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീടിന് സമീപത്ത് വെച്ചാണ് സാ​ബു​വി​ന്‍റെ കാ​റി​ന് തീപിടിച്ചത്. യാ​ത്ര​ക​ഴി​ഞ്ഞു വീ​ടി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ കാ​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ൽ സാ​ബു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​ന് 20 മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​ണ് തീ​പി​ടി​ച്ച​ത്.

80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ സാ​ബു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.