ട്രാക്ക് നവീകരണത്തെ തുടർന്ന് ഇന്ന് 6 ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള 6 ട്രെയിനുകളാണ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തുക. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം ഭാഗത്തേക്കുളള പാളം തിരിയുന്ന ഭാഗത്താണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
പാളങ്ങൾ തമ്മിൽ യോജിക്കുന്ന പ്രധാന ജംഗ്ഷനുകളിൽ കൂടുതൽ വേഗമാർജ്ജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇന്നലെ മുതൽ തന്നെ പാളത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ഇന്ന് ആലപ്പുഴ സർവീസ് നടത്തുന്ന ട്രെയിനുകൾ ഏതൊക്കെയെന്ന് അറിയാം.
മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് (16348)
മധുരൈ-തിരുവനന്തപുരം സെൻട്രൽ (16344)
നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി (16350)
ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654)
ഡോ.എംജിആർ ചെന്നൈ-തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് (12695)
മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630)