ആശുപത്രിയിലെ കൊലപാതക ശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തുതിരുവനന്തപുരം: പ്രസവ ശേഷം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതിയെ നഴ്‌സ് വേഷത്തിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നത് പരിഗണിച്ചാണ് കമ്മീഷന്റെ തീരുമാനം. സംഭവത്തില്‍, ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവ് അരുണിനെ ഇന്നലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തിയത്.

പിടിയിലാവുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അരുണിനോട് പൊലീസ് ചോദിച്ചറിഞ്ഞു.