തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു.
കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാല് പേരും നീന്തി രക്ഷപ്പെട്ടു. നാല് പേര്‍ക്കും പരിക്കില്ല. അതിശകതമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുവെന്നാണ് വിവരം.