കെഎസ്ആര്‍ടിസി ബസ് കാറിലും ബൈക്കിലും ഇടിച്ച് അപകടം: രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ചിങ്ങവനം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ഭാഗത്തു നിന്നു വന്ന സൂപ്പര്‍ഫാസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലാണ് ഇടിച്ചത്.
Read Also : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സ്വകാര്യ ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത് നിരവധി തവണ: സംഭവത്തില്‍ ദുരൂഹത
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എംസി റോഡില്‍ നാട്ടകം മറിയപ്പള്ളിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ യുവാക്കളെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും മംഗളം കോളജ് വിദ്യാര്‍ത്ഥികളാണ്.
Read Also : ‘പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ചിരുന്നു’: ഐ.എസ് തലവൻ ഹുസൈനി ഖുറേഷിയുടെ കൊലപാതകത്തിൽ പരിഹാസവുമായി സന്ദീപ് വാര്യർ
അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസം നേരിട്ടു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.