ബൂത്ത് ദർശന യാത്രയുമായി ബിജെപി: ഇരുപതിനായിരം ബൂത്തുകൾ സന്ദർശിക്കും


തിരുവനന്തപുരം: ബൂത്ത് ദർശന യാത്രയുമായി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബൂത്ത് ദർശന യാത്ര നടത്തുന്നത്. പത്ത് ദിവസം നീളുന്നതാണ് യാത്ര. പതിനായിരം ബിജെപി നേതാക്കളാണ് യാത്രയുടെ ഭാഗമാകുന്നത്. ഒരു നേതാവ് രണ്ട് ബൂത്തെന്ന കണക്കിൽ ഇരുപതിനായിരം ബൂത്തുകളാണ് യാത്രയിൽ സന്ദർശിക്കുക.

രണ്ടുദിവസം പൂർണ്ണമായും ബൂത്തുകളിൽ തങ്ങും. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയും പഴയകാല പ്രവർത്തകരെയും നേരിട്ടുകാണും. പ്രമുഖ വ്യക്തികളെ കണ്ട് മോദി സർക്കാരിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായം കേൾക്കും. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.