തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ ഗണപതി പരാമർശത്തിൽ നാമജപ യാത്രയിലൂടെ എൻഎസ്എസ് പ്രതിഷേധിച്ചു. തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.
ഇപ്പോഴത്തെ വിഷയത്തിൽ സി പി എമ്മും ഷംസീറും മാപ്പ് പറയണമെന്ന് എന്‍ എസ് എസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ രണ്ടാംഘട്ട സമരങ്ങള്‍ നടത്തുമെന്ന് ജില്ലയിലെ എന്‍എസ്‌എസ് നേതാക്കള്‍ അറിയിച്ചു. മറ്റ് ഹൈന്ദവ സംഘടനകളെ കൂട്ടിയുള്ള പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എൻഎസ്എസ് അറിയിച്ചു.
സംസ്ഥാന വ്യാപകമായി വിവിധ സ്ഥലങ്ങളിൽ എൻഎസ്എസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സ്പീക്കർ ഷംസീറിന്റ പരാമർശത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട NSS താലൂക്ക് യൂണിന്റെ നേത്യത്വത്തിൽ
നാമ ജപസംഗമം സംഘടിപ്പിച്ചു. നാമജപ സംഗമത്തിന്റ ഉദ്ഘാടനം എൻഎസ്എസ് ഡയറകടർ ബോർഡ് അംഗം
ഹരിദാസ് ഇടത്തിട്ട നിർവ്വഹിച്ചു.
Also Read- ഷംസീറിന്‍റെ ഗണപതി പരാമർശം: സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്
അതേസമയം ഷംസീറിന്‍റെ ഗണപതി പരാമർശത്തിൽ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികൾ കാണുന്നുള്ളൂവെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാർ നിലപാടും ഇതേ രീതിയിൽ എങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും എൻ എസ് എസ് വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.