മംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്നയുടേയും മകൾ സാനിധ്യ(എട്ട് മാസം)യാണ് മരിച്ചത്.
Read Also : പളനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാം: മദ്രാസ് ഹൈക്കോടതിയുടെ വിധി ശ്രദ്ധേയമാകുന്നു
മൊബൈൽ ഫോൺ ചാർജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാതെ കിടക്കുകയായിരുന്നു. കുഞ്ഞ് ചാർജർ വായിലിട്ടതോടെയാണ് ഷോക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ‘മിത്തുകളുടെ സൗന്ദര്യമാണ് ദൈവ സങ്കൽപത്തിന്റെ മനോഹാരിത എന്നറിയാത്ത വിശ്വാസികൾക്ക് നഷ്ടമാകുന്നത് എത്ര വലിയ അനുഭൂതികളാണ്’
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കാർവാർ റൂറൽ പൊലീസ് കേസെടുത്തു.