മതസൗഹാർദ അന്തരീക്ഷം നിലനിർത്തിയ മുഗൾ ഭരണകാലം വെട്ടിനിരത്തുന്നു: കേന്ദ്രത്തിനെതിരെ റിയാസ്

പാഠഭാഗങ്ങൾ വെട്ടിനിരത്തി കേന്ദ്രസർക്കാർ ചരിത്രം മറച്ചു പിടിക്കുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനെതിരെ പ്രതികരിക്കുന്ന എസ്എഫ്ഐയുടെ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

സംഘപരിവാർ അജണ്ടയുടെ ഭാഗമായി
NCERT സിലബസിലെ കേന്ദ്രസർക്കാരിന്റെ വെട്ടിനിരത്തലിനെതിരെ മാതൃകാപരമായി പ്രതികരിക്കുന്ന എസ്എഫ്ഐക്ക് അഭിവാദ്യങ്ങൾ..
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്റെ പിന്മുറക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങൾ ഒഴിവാക്കുന്നു.
മതസൗഹാർദ അന്തരീക്ഷം നിലനിർത്തിയ മുഗൾ ഭരണ കാലം വെട്ടിനിരത്തുന്നു.

തികഞ്ഞ മതനിരപേക്ഷവാദിയായ മൗലാനാ അബ്ദുൾകലാം ആസാദിനെ ഇനി പഠിപ്പിക്കുന്നില്ല.
തെരുവുകളിൽ എസ്എഫ്ഐ വെട്ടിമാറ്റുന്ന പാഠഭാഗങ്ങൾ വായിക്കുന്നു.
ചരിത്ര സത്യത്തെ കൊലപ്പെടുത്താനുള്ള സംഘപരിവാർ നീക്കത്തിനെതിരെ ശബ്ദിക്കുന്ന യുവ പോരാളികൾക്ക് ഒരു പഴയ എസ്എഫ്ഐ പ്രവർത്തകന്റെ ബിഗ് സല്യൂട്ട്..