രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധിച്ച നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കന്യാകുമാരിയിൽ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് നീക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്.
കോട്ടാര്‍ റെയില്‍വേ സ്റ്റേഷനില്‍ വിജയ് വസന്ത് എം.പിയും മാര്‍ത്താണ്ഡത്ത് രാജേഷ് കുമാര്‍ എം.എല്‍.എയും ഇരണിയലില്‍ പ്രിന്‍സ് എം.എല്‍.എയും സമരത്തിന് നേതൃത്വം നല്കി. മൂന്ന് സ്ഥലങ്ങളിലായി നിരവധിപ്പേരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.