ന​വ​ജാ​ത​ശി​ശു​വി​ന് വാ​ക്‌​സി​ന്‍ മാ​റി ന​ല്‍​കി, പ​രാ​തി : സംഭവം എ​റ​ണാ​കു​ള​ത്ത്

കൊ​ച്ചി: ന​വ​ജാ​ത​ശി​ശു​വി​ന് വാ​ക്‌​സി​ന്‍ മാ​റി ന​ല്‍​കി​യെ​ന്ന് പ​രാ​തി. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​ക​ളു​ടെ എ​ട്ട് ദി​വ​സം മാത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് ബി​സി​ജി കു​ത്തി​വ​യ്പ്പി​ന് പ​ക​രം ആ​റാ​ഴ്ച​യ്ക്ക് ശേ​ഷം ന​ല്‍​കേ​ണ്ട വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.

ഇ​ട​പ്പ​ള്ളി​യി​ല്‍ ആണ് സംഭവം. കു​ട്ടി​യു​ടെ പി​താ​വ് ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. വീ​ഴ്ച തി​രി​ച്ച​റി​ഞ്ഞ​തോ​ടെ കു​ട്ടി​യെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശുപ​ത്രി​യി​ലേ​ക്ക് മാറ്റി. പിന്നാലെ, വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ കു​ഞ്ഞ് ജ​നി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​യെ മാ​റ്റി.

തുടർന്ന്, ര​ണ്ട് ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍​ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍, കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് പ​രാ​തി ന​ല്‍​കിയിട്ടുണ്ട്.