തൃശ്ശൂര്‍: ഏകീകൃത സിവില്‍ നിയമത്തിന്റെ ബില്‍ അവതരണം വൈകുന്നത് നല്ലതല്ലെന്ന് സ്വതന്ത്ര ചിന്തകന്‍ ഡോ. ആരിഫ് ഹുസൈന്. ഈ നിയമം നടപ്പായാല്‍ വിവേചനം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ അമൃതം ഗമനം വിചാരസദസ്സില്‍ ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബില്ല് വൈകുന്നത് രാഷ്ട്രീയമായതും വര്‍ഗീയമായതുമായ മുതലെടുപ്പുകള്‍ക്ക് കാരണമാകും. അധികാരം ലഭിച്ച് നാളിത്രയായിട്ടും ഏകീകൃത സിവില്‍ നിയമം സംബന്ധിച്ച് ശരിയായ കരടുബില്ല് പോലും പാര്‍ലമെന്റില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ആരിഫ് ഹുസൈന് കൂട്ടിച്ചേര്‍ത്തു. അഡ്വ സി. സഞ്ജയ് അദ്ധ്യക്ഷനായി. ഗ്രന്ഥകാരനും കോളമിസ്റ്റുമായ പിആര്‍ ശിവശങ്കരന്, വി സജിത്ത്, കെആര്‍ ഗിരീഷ്, ജി ഗിരിധരന് എന്നിവര്‍ പ്രസംഗിച്ചു.